കുടിവെള്ള പരിശോധനയും ജലവിചാര സദസ്സും

മാവൂർ: കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജലവിഭവ ഗവേഷണ കേന്ദ്രത്തി​െൻറയും ജി.സി.സി കെ.എം.സി.സി അരയങ്കോടി​െൻറയും സഹകരണത്തോടെ കുടിവെള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിശോധന ക്യാമ്പി​െൻറയും ജലവിചാര സദസ്സി​െൻറയും മണ്ഡലംതല ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. മഴവെള്ളക്കെടുതി മാറിയെങ്കിലും കിണറുകളിൽ വെള്ളം കയറിയ സ്ഥലങ്ങളിൽ കുടിവെള്ളമായി കിണർ വെള്ളം ഉപയോഗിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ക്ലോറിനേഷൻ നടത്തിയ കിണർ വെള്ളം ഉപയോഗിക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തുന്നത്. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.എം. നൗഷാദ് സ്വാഗതവും ട്രഷറർ കെ. ജാഫർ സാദിഖ് നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ മങ്ങാട്ട് അബ്ദുറസാഖ്, എൻ.പി. അഹമ്മദ്, മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്‌, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, അംഗം യു.എ. ഗഫൂർ, കെ.എം. മുർത്താസ്, ഷാക്കിർ പാറയിൽ, എം. ധനീഷ്ലാൽ, കെ. അലിഹസൻ, എം.പി. കരീം, പാറയിൽ സലാം എന്നിവർ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം ടെക്നിക്കൽ ഓഫിസർ സബിത ക്ലാസെടുത്തു. പാർഥസാരഥി, സിൽഫി സുരേഷ്, ജംഷാദ് ബാവ, സി. സലാം, ജാബിർ ഫൈസി നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.