ഭരണഘടനയുടെ ആമുഖം ജീവിതത്തിൽ പകർത്തണം -ദയാബായി

ഫറോക്ക്: ഭരണഘടനയുടെ ആമുഖത്തിൽ വിശേഷിപ്പിച്ചത് ഓരോ ഇന്ത്യക്കാരനും ജീവിതത്തിൽ പകർത്തണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി. വ്യത്യസ്ത ജീവിതങ്ങളെയും വിഭിന്നതകളെയും ഉൾക്കൊള്ളാൻ തയാറാവണം. സ്വയംനിർമിത മേൽക്കോയ്മ ഒഴിവാക്കി വ്യത്യാസങ്ങളെ സ്വീകരിക്കാൻ തയാറായാലേ വികസനം പൂർണമാവുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. ഫാറൂഖ് കോളജ് വുമൺ സെൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിൽ ചിലരെ മാത്രം പിന്നാക്ക വിഭാഗക്കാരാണെന്ന് വിളിക്കുന്നത് മാനുഷികവിരുദ്ധമാണെന്നും യഥാർഥത്തിൽ അവർ നമ്മളെക്കാൾ മുന്നോട്ട് സഞ്ചരിച്ചവരാണെന്നും അവർ പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു. വുമൺ സെൽ സെക്രട്ടറി ഡോ. ലക്ഷ്മി പ്രദീപ് സ്വാഗതവും ഡോ. ആയിഷ സഫ്ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.