ഗുരുവായൂരപ്പൻ കോളജിൽ വിദ്യാർഥി സംഘർഷം; മൂന്നുപേർക്ക് പരിക്ക്

പൊക്കുന്ന്: യൂനിയൻ െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുരുവായൂരപ്പൻ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലെയുമുണ്ടായ സംഘർഷത്തി​െൻറ ബാക്കിയായാണ് വൈകീട്ട് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരായ അതുൽ (21), മുർശിദ് (20) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലും കെ.എസ്.യു യൂനിറ്റ് സെക്രട്ടറി അഹദിനെ (20) സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.