കർണാടകയിലെ പ്രളയ ദുരിതബാധിതർക്ക്​ സഹായഹസ്​തവുമായി എം.എ.എം.യു.പി സ്​കൂൾ

പറമ്പിൽകടവ്: പ്രളയം ദുരന്തം വിതച്ച കർണാടകയിലെ ബൈരകുപ്പ ഗ്രാമപഞ്ചായത്തിലെ സമ്പത്ത്കൊല്ലി കോളനിയിൽ കോഴിക്കോട് പറമ്പിൽകടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു.പി സ്കൂൾ സഹായമെത്തിച്ചു. കാടും പുഴയും അതിരിടുന്ന കേരള-കർണാടക അതിർത്തിയായ ബാവലി പുഴയോരത്താണ് ഇൗ ഗ്രാമം. കർണാടക സർക്കാർ വനഭൂമിയിൽ കഴിയുന്ന ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ പരിമിതമാണ്. 73 കുടുംബങ്ങൾക്ക് തുണിയും പലവ്യഞ്ജനങ്ങളും ബുക്കും പേനയും പെൻസിലും പായയും അടങ്ങുന്ന കിറ്റുകളാണ് നൽകിയത്. ബൈരകുപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തിരുപ്പതി കിറ്റുകൾ ഏറ്റുവാങ്ങി. കുരുവട്ടൂർ ഗ്രാമപഞ്ചായത്തംഗം ഷീബ അരിയിൽ, ബൈരകുപ്പ ഗ്രാമപഞ്ചായത്തംഗം കെ. നാരായണൻ, സ്കൂൾ പ്രധാനാധ്യാപകൻ കെ.സി. ദേവാനന്ദൻ, പി.ടി.എ പ്രസിഡൻറ് സി. രമേശ്, എം.പി.ടി.എ ചെയർപേഴ്സൻ പി. ലത, ബാവലി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ പി.വി. സന്തോഷ്കുമാർ, ഹാരിസ് പള്ളത്ത്, കെ.കെ. നിസാർ, പി. രജീഷ്കുമാർ, അനിൽകുമാർ മൂത്താട്ട്, പി. പ്രമോദ്, പി.പി. ജയ, എ. റഷീദ, കെ.സിന്ധു, കെ. രശ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.