ഇന്ധന വില വർധനവിനെതിരെ ഒറ്റയാൾ സമരം

കോഴിക്കോട്: പെട്രോൾ-ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കൊണ്ടോട്ടി സ്വദേശ ിയുടെ ഒറ്റയാൾ പ്രതിഷേധ സമരം. പി.ടി മുനീർ കൊട്ടപ്പുറം ആണ് ചൊവ്വാഴ്ച രാവിലെ 11 മുതൽ അഞ്ചുവരെ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നോട്ടുനിരോധനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ വീണ്ടും കഷ്ടപെടുത്തുന്ന നടപടിയാണ് പെട്രോൾ-ഡീസൽ വിലവർധനവിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് മുനീർ കുറ്റപ്പെടുത്തി. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കാത്ത സാഹചര്യത്തിൽ വിമാനത്താവളത്തിനു മുന്നിലും, ഭൂമാഫിയയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിനു മുന്നിലും മുനീർ സമാനരീതിയിൽ സമരം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.