എഫ്​.​െഎ.ടി.യു യൂനിറ്റ്​ രൂപവത്​കരിച്ചു

കോഴിക്കോട്: ടെയ്ലറിങ് ഗാർമ​െൻറ്സ് മേഖലയിൽ ജോലിചെയ്യുന്നവർ ടെയ്ലറിങ് ആൻഡ് ഗാർമ​െൻറ് വർക്കേഴ്സ് യൂനിയൻ (എഫ്.െഎ.ടി.യു) മാത്തോട്ടം യൂനിറ്റ് രൂപവത്കരിച്ചു. പ്രസിഡൻറ് പി. റംസിയ, സെക്രട്ടറി എം.കെ. സുജാത, ട്രഷറർ എം. മുനീറ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എൻ.പി. സാദിഹ (വൈസ് പ്രസി), പി.പി. ഹൈറുന്നിസ(ജോ. സെക്ര). രൂപവത്കരണത്തിന് എഫ്.ഐ.ടി.യു (ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രേഡ് യൂനിയന്‍) ജില്ല സെക്രട്ടറി എം.എ. ഖയ്യൂം നേതൃത്വം നൽകി. പുതിയ മെംബർഷിപ് അപേക്ഷകൾ അദ്ദേഹം ഏറ്റുവാങ്ങി. അശ്റഫ് മാറാട് അധ്യക്ഷത വഹിച്ചു, ഗഫൂർ മാത്തോട്ടം നന്ദി പറഞ്ഞു. തയ്യൽ പരിശീലനം കോഴിക്കോട്: വനിതകൾക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയുടെ ഭാഗമായി ദേശപോഷിണി പബ്ലിക് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ആറു മാസം ദൈർഘ്യമുള്ളതാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദേശപോഷിണി വായനശാലയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0495 2741578, 9142900350.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.