പ്രത്യേക ആരോഗ്യ കേന്ദ്രം

കുറ്റിക്കാട്ടൂർ: പ്രളയക്കെടുതിക്കുശേഷം പകർച്ച രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കൊണാറമ്പിലെ ആരോഗ്യ കേന്ദ്രത്തിനു പുറമെ പ്രത്യേക ആരോഗ്യ കേന്ദ്രം കുറ്റിക്കാട്ടൂരിൽ ആരംഭിച്ചു. പഞ്ചായത്തിൽ നാലു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിലാണ് കേന്ദ്രം. പ്രതിരോധ ഗുളികകൾ ഇവിടെ വിതരണംചെയ്യും. രാവിലെ ഒമ്പതു മുതൽ രണ്ടുവരെയാണ് പ്രവർത്തിക്കുക. ഡോക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാഫ് നഴ്സ് എന്നിവരും കേന്ദ്രത്തിലുണ്ടാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കുന്നുമ്മൽ ജുമൈല അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മാക്കിനിയാട്ട് സഫിയ, അംഗങ്ങളായ ടി. എം. ചന്ദ്രശേഖരൻ, എ.എം. ആശിഖ്, മുനീർ, മെഡിക്കൽ ഓഫിസർ ഡോ. സൗമ്യ, ഡോ. നൗമിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.