സബീന മൻസൂർ സ്മാരക അവാർഡ് പി.ടി. നദീറക്ക്‌

രാമനാട്ടുകര: ദമ്മാം ബേപ്പൂർ മണ്ഡലം കെ.എം.സി.സി വനിത വിങ് കമ്മിറ്റി ഫറോക്ക് മുനിസിപ്പൽ മുൻ കൗൺസിലർ സബീന മൻസൂറി​െൻറ സ്മരണക്കായി ബേപ്പൂർ മണ്ഡലത്തിലെ മുസ്ലിം ലീഗ് വനിത പ്രതിനിധികൾക്ക് നൽകുന്ന അവാർഡ് രാമനാട്ടുകര മുനിസിപ്പൽ ഒന്നാം വാർഡ് കൗൺസിലർ പി.ടി. നദീറക്ക് നൽകി. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ അധ്യക്ഷത വഹിച്ചു. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അവാർഡ് കൈമാറി. വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷാഹിന നിയാസ് മുഖ്യപ്രഭാഷണം നടത്തി. ആരിഫ് തങ്ങൾ, കെ.കെ. ആലിക്കുട്ടി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് ശിഹാബ് നല്ലളം, മണ്ഡലം വനിത ലീഗ് സെക്രട്ടറി അസ്മ, നസീഫ് ചെറുവണ്ണൂർ, എം. ശഹർബാൻ, കെ.കെ. മുഹമ്മദ് കോയ, കല്ലട മുഹമ്മദ് അലി, അഡ്വ. കെ.എം. ഹനീഫ എന്നിവർ സംസാരിച്ചു. റഫീക്ക് കള്ളിയിൽ, പി. മഹ്സും, മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി, കോയ ഫാറൂഖ് കോളജ്, ഷംസീർ പാണ്ടികശാല, മജീദ്‌ ചുങ്കം, സീനത്ത് സൂപ്പിക്കുട്ടി, ജമീല നാസർ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ.എം.സി.സി വനിത വിങ് പ്രസിഡൻറ് ജെംഷിന മാമുനിസാർ, അമീർ അമ്പാവൂ, അയ്യൂബ് ഫറോക്ക് എന്നിവർ നേതൃത്വം നൽകി. ജുനൈസ് കോടമ്പുഴ ഖിറാഅത്ത് നടത്തി. നൗഷാദ് ചാലിയം സ്വാഗതവും അഫ്‌സൽ പേട്ട നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.