സ്കൂൾ അച്ചടക്കസേന

ഫറോക്ക്: ശുചിത്വം, അച്ചടക്കബോധം എന്നിവ വളർത്തിയെടുക്കാൻ ഫാറൂഖ് ഹൈസ്‌കൂളിൽ അച്ചടക്കസേന രൂപവത്കരിച്ചു. ഫാറൂഖ് ബ്രിഗേഡ് എന്ന പേരിൽ രൂപവത്കരിച്ച സേനയിൽ 50 വിദ്യാർഥികളാണുള്ളത്. 25 വിദ്യാർഥികൾ പ്രത്യേക യൂനിഫോമിൽ സ്കൂളി​െൻറ വിവിധ ഭാഗങ്ങളിൽ ഇൻറർവെൽ സമയങ്ങളിൽ സേവനമനുഷ്ഠിക്കും. ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ എം. നജീബ് നിർവഹിച്ചു. സേനാംഗങ്ങൾക്ക് ഫാറൂഖ് കോളജ് എൻ.സി.സി വളൻറിയർ ക്യാപ്റ്റൻ മുഹമ്മദ്‌ ഹിഷാം നിർദേശങ്ങൾ നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി.സി. മുഹമ്മദ്‌ അഷ്‌റഫ്‌, സ്റ്റാഫ്‌ സെക്രട്ടറി കെ. മുനീർ, വി. ശിഹാബ്, സി.പി. സൈഫുദ്ദീൻ, എം. അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.