ഒാപറേഷൻ കനോലി കനാലിന് വിദ്യാർഥി പിന്തുണ

ഫറോക്ക്: ജില്ല ഭരണകൂടവും കോർപറേഷനും ചേർന്ന് വേങ്ങേരി നിറവി​െൻറ നേതൃത്വത്തിൽ നടത്തിയ ഒാപറേഷൻ കനോലി കനാലി​െൻറ ശുചീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മണ്ണൂർ നോർത്ത് എ.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർഥികളും അധ്യാപകരും പെങ്കടുത്തു. പ്രഫ. ശോഭീന്ദ്രൻ കുട്ടികൾക്ക് പരിസര ശുചിത്വത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. രമേശ് ബാബു, ഹഫ്സീന, പ്രജിത എന്നിവർ നേതൃത്വം നൽകി. മിസ മെഹ്റിൻ, അർച്ചന, ഷെഹീൻ, ഹാബിൽ, അനീന, ഹേമന്ദ് എന്നീ വിദ്യാർഥികൾ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.