ബൈപാസിൽ അറവ്​-കക്കൂസ്​ മാലിന്യം തള്ളുന്നു

പന്തീരാങ്കാവ്: പന്തീരാങ്കാവ് ബൈപാസിൽ അറവ്-കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. അറപ്പുഴ, വയൽക്കര, മാമ്പുഴ പാലം എന്നിവിടങ്ങളിലാണ് പതിവായി മാലിന്യം തള്ളുന്നത്. ഞായറാഴ്ച രാത്രി വയൽക്കരയിൽ കക്കൂസ് മാലിന്യം തള്ളിയതിനു പിന്നാലെ ചൊവ്വാഴ്ച പുലർച്ചെ അറപ്പുഴ എം.പി റോഡിനു സമീപം അറവുമാലിന്യം ചാക്കിലാക്കി തള്ളി. അമ്പതോളം ചാക്ക് ദുർഗന്ധം വമിക്കുന്ന അറവുമാലിന്യമാണ് ഇവിടെ തള്ളിയത്. റോഡിനോട് ചേർന്ന് കെട്ടിടങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. നിരന്തരമായി കക്കൂസ് മാലിന്യമുൾെപ്പടെ തള്ളുന്നവരെ കണ്ടെത്താൻ ബൈപാസിൽ കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യമുന്നയിച്ചതാണ്. സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിന് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിനുശേഷം രണ്ടു തവണ അറപ്പുഴ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയിരുന്നു. യോഗത്തിൽ കെ.കെ. സജിത്ത്, കെ.കെ. മഹേഷ്, പി.എം. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.