സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

കോഴിക്കോട്: സിറ്റി-പന്തീരാങ്കാവ്-പെരുമണ്ണ-മണക്കടവ്- അറപ്പുഴ റൂട്ടിൽ ഒാടുന്ന സ്വകാര്യ ബസുകൾ പ്രളയബാധിതരെ സഹായിക്കാൻ വ്യാഴാഴ്ച കാരുണ്യയാത്ര നടത്താൻ തീരുമാനിച്ചു. ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇൗ റൂട്ടിലെ മുഴുവൻ ബസുടമകളും തൊഴിലാളികളും ഇൗ ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.വി. അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. എം.കെ.പി. മുഹമ്മദ്, സി.കെ. അബ്ദുറഹ്മാൻ, റെതിൽകുമാർ മണ്ണൊടി, പി.ടി. ശങ്കര രുദ്രൻ, ബാവ സീലാൻഡ്, എം.ടി. സക്കീർ, തൊഴിലാളി നേതാക്കൻമാരായ കബീർ, പി.പി. അരവിന്ദൻ, സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.