പ്രളയബാധിതർക്ക്​ വെളിച്ചമേകി​ ജോൺസൺ പെരുവണ്ണാമൂഴ​ി

കോഴിക്കോട്: യുടെ സോളാർ എൽ.ഇ.ഡി എമർജൻസി ലാമ്പുകൾ. പോളിേയാ ബാധിച്ച് നടക്കാൻ പോലും സാധിക്കാത്ത ഇേദ്ദഹം 500 ലൈറ്റുകളാണ് പ്രളയബാധിതർക്ക് നൽകുന്നത്. ആദ്യഘട്ടമായി 50 എണ്ണം ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ജനപ്രതിനിധികളുെട യോഗത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണന് ജോൺസൺ, ഭാര്യ ഉഷ, മക്കളായ ജയൂൺ, ജഷൂൺ എന്നിവർ ചേർന്ന് ൈകമാറി. 3000 രൂപയോളം വിലവരുന്നതാണ് സോളാർ പാനൽ, അഞ്ചു മീറ്റർ വയർ എന്നിവയടക്കമുള്ള ഒരു ലൈറ്റ്. 10 മണിക്കൂർ തുടർച്ചയായി പ്രകാശിപ്പിക്കാം. മാലിന്യം പരമാവധി കുറച്ച്, ഭാവിതലമുറക്കായി ഭൂമിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ പ്രവർത്തനമാരംഭിച്ച സത്വ എൻവയോൺമ​െൻറൽ ഒാർഗെനെസേഷൻ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ജോൺസൺ എമർജൻസി ലാമ്പുകൾ നിർമിച്ചത്. കറൻറില്ലാത്ത വീട്ടുകാർക്കും മറ്റും സൗജന്യമായി നേരത്തേ നൽകിയിട്ടുണ്ട്. നിരവധി പ്രളയബാധിതർക്കും ഇതിനകം നൽകി. പ്രളയമുണ്ടായതോടെ പല വീടുകളുടെയും വൈദ്യുതി ബന്ധം തകരാറിലായതിനാലാണ് സോളാർ ലൈറ്റുകൾ നൽകാൻ തീരുമാനിച്ചെതന്ന് േജാൺസൺ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.