വെൽഫെയർ പാർട്ടി നേതാക്കൾ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപറ്റ: കേരളത്തിൽനിന്ന് ജി.എസ്.ടി ഇനത്തിൽ കേന്ദ്ര സർക്കാറിന് ലഭിക്കുന്ന കോടിക്കണക്കിന് രൂപ കേരളത്തി​െൻറ പുനർനിർമാണത്തിന് വിട്ടുനൽകണമെന്ന് വെൽഫെയർ പാർട്ടി. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അഖിലേന്ത്യ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ഈ ആവശ്യമുന്നയിച്ചത്. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ദേശീയ, സംസ്ഥാന നേതാക്കൾ ശയ്യോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. ദേശീയ ജന. സെക്രട്ടറിമാരായ കെ. അംബുജാക്ഷൻ, സുബ്രഹ്മണി അറുമുഖം, ഷീമ മുഹ്സിൻ, സെക്രട്ടറിമാരായ ഇ.സി. ആയിഷ, ദേശീയ ട്രഷറർ സിക്കന്ദർ, സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, വൈസ് പ്രസിഡൻറ് റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, റംല മമ്പാട്, ജില്ല നേതാക്കളായ വി. മുഹമ്മദ് ശരീഫ്, വി.കെ. ബിനു, അബ്ദുറഹിമാൻ കൽപറ്റ, പി.എച്ച്. ഫൈസൽ, കെ.ആർ. രമേശൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.