30 ​സെൻറ്​ വിസ്​താരമുണ്ട്​, ​േജാസഫി​െൻറ മനസ്സിന്​

കോഴിക്കോട്: ദുരിതബാധിതർക്ക് വീട് നിർമിച്ചുനൽകാൻ 30 സ​െൻറ് ഭൂമി വിട്ടുനൽകി മുൻ കോൺട്രാക്ടർ. മലാപ്പറമ്പ് സ്വദേശി പാലക്കുന്നേൽ ടി.സി. േജാസഫാണ് കട്ടിപ്പാറ അങ്ങാടിയിലെ ത​െൻറ 3.54 ഏക്കറിൽ 30 സ​െൻറ് സൗജന്യമായി നൽകിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന ജനപ്രതിനിധികളുെട യോഗത്തിൽ ഭൂമിയുടെ രേഖ മന്ത്രി ടി.പി. രാമകൃഷ്ണന് അദ്ദേഹം കൈമാറി. സ​െൻറിന് രണ്ടുലക്ഷം രൂപ മാർക്കറ്റ് വിലയുള്ള ഭൂമിയാണിത്. കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് ഇവിടെ വീട് നിർമിച്ചുനൽകാൻ ജില്ല കലക്ടർ യു.വി. ജോസിനോട് അഭ്യർഥിച്ചതായി ജോസഫ് പറഞ്ഞു. ഭാര്യ ഗ്രേസി, മക്കളായ അഭിലാഷ് ജോസഫ്, ആദർശ് ജോസഫ്, അനൂപ് ജോസഫ്, ആശ ജോസഫ് എന്നിവരുമായി ആലോചിച്ചശേഷമാണ് ഭൂമി ദാനംചെയ്യാൻ തീരുമാനിച്ചെതന്നും ജാതിയും മതവും രാഷ്ട്രീയവും ഒന്നും പരിഗണിക്കാതെ അർഹരായവർക്ക് മാത്രമേ താൻ വിട്ടുനൽകിയ ഭൂമിയിൽ വീടുവെച്ചുനൽകാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കൾക്കൊപ്പമെത്തിയാണ് രേഖകൾ മന്ത്രിക്ക് ൈകമാറിയത്. മൂന്നുവർഷം ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ (ഇറിഗേഷൻ) സംസ്ഥാന പ്രസിഡൻറായിരുന്ന ജോസഫ് പ്ലാൻറർ കൂടിയാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യമൊരുക്കാൻ കൊളത്തറയിലെ സ്കൈ വാലി പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ ഉടമ ചെറുവണ്ണൂർ സ്വദേശി പഴുക്കടക്കണ്ടി അനിൽകുമാർ നേരത്തേ ഭൂമി നൽകിയിരുന്നു. ഒളവണ്ണ വില്ലേജിലെ 50 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 21 സ​െൻറ് സ്ഥലമാണ് ഇദ്ദേഹം ദാനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.