മരുതോങ്കരയിൽ തെങ്ങുകൾക്ക് കൂമ്പുചീയൽ വ്യാപകമായി

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിൽ മലയോര ഭാഗങ്ങളിൽ തെങ്ങുകളിൽ കൂമ്പുചീയൽ വ്യാപകമായി. പശുക്കടവ് ഭാഗത്താണ് രോഗം വ്യാപകമായി കാണപ്പെടുന്നത്. ഏതാനും വർഷം മുമ്പ് വ്യാപകമായിരുന്ന കീടബാധ നിരന്തര പ്രയത്നത്തി​െൻറ ഫലമായി നിയന്ത്രണവിധേയമായിരുന്നു. രണ്ടുവർഷം മുമ്പ് വീണ്ടും രോഗബാധ കാണപ്പെട്ടെങ്കിലും ശക്തമായ പ്രതിരോധപ്രവർത്തനങ്ങളിലൂടെ കീടബാധ വേഗം നിയന്ത്രണവിധേയമായിരുന്നു. എന്നാൽ, ഈ വർഷത്തെ മോശം കാലാവസ്ഥമൂലം കീടബാധ തിരിച്ചുവന്നതായി കർഷകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.