മുക്കം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള മലയോര മേഖലയിലെ കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ്, കെ.എസ്.യു മുന്നണി സഖ്യം വിജയിച്ചു. മലയോരത്തെ പ്രധാന കലാലയമായ എം.എ.എം.ഒ കോളജിൽ എം.എസ്.എഫ്-കെ.എസ്.യു മുന്നണിക്കാണ് മേധാവിത്വം. കോടഞ്ചേരി ഗവ. കോളജിൽ മൂന്ന് സീറ്റ് സംഖ്യം നേടി . ചേന്ദമംഗലൂർ സുന്നിയ്യ കോളജിൽ എതിരില്ലാതെ എല്ലാ സീറ്റും എം.എസ്.എഫ് നേടി. മാമ്പറ്റ ഡോൺ ബോസ്കോ കോളജ്, എം.എം.ഒ. വനിത കോളജ്, അൽ ഇർഷാദ് കോളജ് എന്നിവിടങ്ങളിലും എം.എസ്.എഫ് വിജയിച്ചു. മുക്കം ഐ.എച്ച് .ആർ.ഡി.കോളജിൽ മുഴുവൻ സീറ്റും എസ്.എഫ് ഐ നിലനിർത്തി. MKMUC 8 മണാശ്ശേരി എം.എ.എം.ഒ.കോളജ് എം.എസ്.എഫ്-കെ എസ്.യു. യൂനിയൻ സഖ്യവിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നു MKMUC9 മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ മുഴുവൻ സിറ്റും എസ്.എഫ് ഐ നേടിയതിൽ മുക്കത്ത് ആഹ്ലാദ പ്രകടനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.