ഈങ്ങാപ്പുഴ: പ്രളയദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ഹരിതമിത്രം കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു. വെണ്ടേക്കുംപൊയിൽ, കൂടരഞ്ഞി, കക്കാടംപൊയിൽ, നീലേശ്വരം, കാഞ്ഞിരമൂഴി തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക ജില്ല കലക്ടർക്ക് കൈമാറി. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് കൃത്യമായ സമയത്ത് വായ്പ തിരിച്ചടക്കുന്ന കർഷകർക്ക് പലിശ സബ്‌സിഡി ആനുകൂല്യം നഷ്ടപ്പെടുമെന്നും ഇതൊഴിവാക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.ടി. തോമസ് അധ്യക്ഷത വഹിച്ചു. പി.കെ. ഏലിയാസ് സംസാരിച്ചു. ക്യാപ്ഷൻ: eanga20.jpg ദുരിതാശ്വാസ നിധിയിലേക്ക് ഹരിതമിത്രം കർഷകസമിതി സമാഹരിച്ച തുക ജില്ല കലക്ടർക്ക് ഭാരവാഹികൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.