പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി

ഈങ്ങാപ്പുഴ: അടിവാരം എ.എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. 300 വിദ്യാർഥികൾക്ക് 15 മാസത്തേക്ക് പ്രഭാത ഭക്ഷണം പാകംചെയ്ത് വിതരണം ചെയ്യുന്നതിന് ഫണ്ട് ലഭിച്ചു. പൂർവ വിദ്യാർഥികളും നാട്ടുകാരും രക്ഷിതാക്കളും ചേർന്നാണ് പദ്ധതിക്ക് രൂപം നൽകിയത്. പി.ടി.എ പ്രസിഡൻറ് നാസർ കണലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മുത്തു അബ്ദുൽ സലാം, പ്രധാനാധ്യാപിക റോസമ്മ തോമസ്, മാനേജർ ടി.പി. ജലീൽ, പി. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.