ദുരിതാശ്വാസ ഫണ്ടിനായി ഒാടിയത്​ അഞ്ഞൂറിലേറെ ബസുകൾ

പിരിച്ചെടുത്ത തുക നേരിട്ട് മുഖ്യമന്ത്രിക്ക് ൈകമാറും കോഴിക്കോട്: പ്രളയദുരിതത്തിൽ ദേശമൊന്നാകെ വിറങ്ങലിച്ചുനിന്നേപ്പാൾ അവരെ സഹായിക്കാനായി സ്വകാര്യ ബസുകൾ വീണ്ടും രംഗത്തിറങ്ങി. ജില്ലയിലെ ബസ് ഒാപറേറ്റേഴ്സ് അസോസിയേഷ​െൻറ കീഴിലെ 500ലധികം ബസുകൾ തിങ്കളാഴ്ച സർവിസ് നടത്തി. ബാലുശ്ശേരി, താമരശ്ശേരി, കൊടുവള്ളി, നരിക്കുനി, കുന്ദമംഗലം, ബേപ്പൂർ, ഫറോക്ക്, ചാലിയം, കടലുണ്ടി, മാറാട് എന്നിങ്ങനെ വിവിധ റൂട്ടുകളിൽ ഒാടിയ സ്വകാര്യബസുകൾ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയിരുന്നില്ല. പകരം ദുരിതാശ്വാസനിധിയിലേക്ക് യാത്രക്കാരുടെ പക്കൽനിന്ന് അവർക്കിഷ്ടമുള്ള തുക സ്വീകരിക്കുകയായിരുന്നു. വിദ്യാർഥികളിൽനിന്നടക്കം നല്ല പ്രതികരണമാണുണ്ടായത്. സിറ്റി റൂട്ടുകളിൽ മാത്രം 300ഒാളം ബസുകൾ പെങ്കടുത്തു. കഴിഞ്ഞദിവസം കുറ്റ്യാടി, കൊയിലാണ്ടി അടക്കം റൂട്ടുകളിലും സമാന രീതിയിൽ ബസ് സർവിസ് നടത്തിയിരുന്നു. യാത്രക്കാരിൽനിന്ന് ലഭിക്കുന്ന തുകയോടൊപ്പം ബസ് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം ഉൾപ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറുക. പിരിച്ചെടുത്ത തുക നേരിട്ട് മുഖ്യമന്ത്രിക്ക് ൈകമാറും. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ യാത്ര ഫ്ലാഗ്ഒാഫ് ചെയ്തു. ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. തുളസീധരൻ, ജില്ല പ്രസിഡൻറ് എ. അബ്ദുൽ നാസർ, എം.കെ.പി. മുഹമ്മദ്, എം.എസ്. ഷൈജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.