നാദാപുരം സബ് രജിസ്ട്രാർ ഓഫിസ് അജ്ഞാതർ പൂട്ടി, ഫയർ ഫോഴ്സ് പൂട്ട് പൊളിച്ചു

നാദാപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന നാദാപുരം സബ് രജിസ്ട്രാർ ഓഫിസ് അജ്ഞാതർ പൂട്ടി. പൊലീസും ഫയർഫോഴ്സുമെത്തി പൂട്ട് പൊളിച്ചു. തിങ്കളാഴ്ച രാവിലെ ഓഫിസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മെയിൻ ഗേറ്റും വരാന്തയിലെ ഗേറ്റും മറ്റൊരു പൂട്ട് ഉപയോഗിച്ച് പൂട്ടിയതായി കണ്ടത്. ശനിയാഴ്ച ജീവനക്കാർ ഓഫിസ് പൂട്ടി പോയതായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അകത്ത് കടക്കാൻ കഴിഞ്ഞില്ല. ഇതോടെ ചേലക്കാട്ടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സും പൊലീസും ചേർന്ന് പൂട്ടുപൊളിച്ചാണ് ജീവനക്കാർ ഓഫിസിൽ കയറിയത്. രജിസ്ട്രേഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതിനിടെ സ്ഥലത്തെത്തിയിരുന്നു. ഓഫിസ് 11 മണിയോടെയാണ് പ്രവർത്തിച്ചു തുടങ്ങിയത്. സംഭവമറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടിയതോടെ ടൗണിൽ ഗതാഗതക്കുരുക്കുണ്ടാക്കി. അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാമറ മിഴിയടച്ചു; ക്രിമിനലുകൾ വിലസുന്നു നാദാപുരം: ലക്ഷങ്ങൾ ചെലവഴിച്ച് ടൗണിൽ സ്ഥാപിച്ച കാമറകൾ മിഴിയടച്ചത് സാമൂഹിക വിരുദ്ധർക്ക് തുണയാവുന്നു. ടൗണി​െൻറ വിവിധ ഭാഗങ്ങളിൽ പൊലീസ് സ്ഥാപിച്ച കാമറകൾ മാസങ്ങളായി പ്രവർത്തന രഹിതമായിട്ട്. ടൗൺ മധ്യത്തിലെ രജിസ്ട്രാർ ഓഫിസി​െൻറ ഗേറ്റ് നാദാപുരം പൊലീസ് സ്ഥാപിച്ച കാമറക്ക് അഭിമുഖമായിട്ടാണ് നിൽക്കുന്നത്. ഗേറ്റും വരാന്തയുടെ ഗ്രിൽസുമാണ് സാമൂഹിക വിരുദ്ധർ കഴിഞ്ഞ ദിവസം പൂട്ടിയിട്ടത്. കാമറകൾ പ്രവർത്തിക്കാത്തത് ക്രിമിനലുകൾക്ക് സഹായകമായി. ടൗണിൽ കഴിഞ്ഞ കാലങ്ങളിൽ കടകളിലുണ്ടായ തീപിടിത്തമുൾപ്പെടെ വ്യാപാരികൾക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇതി​െൻറ പശ്ചാത്തലത്തിലാണ് ഡിവൈ.എസ്.പി ഓഫിസ് മുതൽ ടൗണി​െൻറ മിക്ക ഭാഗങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. തകരാറിലായ കാമറകൾ നന്നാക്കാൻ ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. നാദാപുരം കൺട്രോൾ റൂം കേന്ദ്രീകരിച്ചായിരുന്നു ടൗണിലെ കാമറകളുടെ നിയന്ത്രണം. കാമറ കണ്ണടച്ചതോടെ ആരും ശ്രദ്ധിക്കാത്ത അവസ്ഥയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.