* കാർ അടിച്ചുതകർത്തതായും പരാതി കൊടുവള്ളി: ബൈക്കിലെത്തിയ യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു. അസഭ്യം പറയുകയും വാഹനത്തിെൻറ ഗ്ലാസ് അടിച്ചുതകർക്കുകയും ചെയ്തതായി പരാതിയുണ്ട്. പൂനൂർ അവേലം പൂവ്വത്തോട്ടത്തിൽ ഇസ്മായിലും കുടുംബവുമാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ദേശീയപാതയിൽ കൊടുവള്ളിക്കടുത്ത് നെല്ലാങ്കണ്ടി അങ്ങാടിക്ക് സമീപമാണ് സംഭവം. കോഴിക്കോട്ടുനിന്ന് പൂനൂരിലെ വീട്ടിലേക്ക് വരുകയായിരുന്ന തങ്ങളെ ബുള്ളറ്റിൽ രണ്ടുപേർ പിന്തുടർന്ന് വാഹനം നിർത്താൻ ആവശ്യപ്പെടുകയും നിർത്താൻ ശ്രമിക്കവേ ബൈക്ക് കാറിനു മുന്നിൽ മറിച്ചിട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇസ്മായിൽ പൊലീസിനോട് പറഞ്ഞു. കാറിൽ ഇസ്മായിലിനെ കൂടാതെ മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടായിരുന്നു. യുവാക്കൾ മദ്യലഹരിയിൽ കാറിെൻറ ഇടതുവശത്തെ ചില്ല് അടിച്ചുതകർത്തെന്നും അസഭ്യം പറഞ്ഞെന്നും വാഹനത്തിലുള്ളവരെ കൈയേറ്റം ചെയ്തെന്നും കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇസ്മായിലിനെയും കുടുംബത്തെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം കടന്നുകളഞ്ഞ യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തുന്നതായി കൊടുവള്ളി എസ്.ഐ പ്രജീഷ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.