ഗതാഗതക്കുരുക്കയിക്കാൻ സിറാജ് മേൽപ്പാലം: സ്ഥലംഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി

- സ്വപ്നപദ്ധതിക്ക് കിഫ്ബി 54 .03 കോടി രൂപയാണ് അനുവദിച്ചത് കൊടുവള്ളി: കൊടുവള്ളിയുടെ മുഖച്ഛായതന്നെ മാറുന്ന രീതിയിൽ നടപ്പാക്കുന്ന തുരങ്കം റോഡ് ഉൾപ്പെടുന്ന കൊടുവള്ളി സിറാജ് മേൽപാലത്തി​െൻറ പ്രവൃത്തികൾക്ക് സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് തുടക്കമായി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡ് (കിഫ്ബി) 54.03 കോടി രൂപയാണ് പ്രവൃത്തികൾക്ക് അനുവദിച്ചത്. റോഡ്സ് ആൻറ് ബ്രിഡ്ജസ് െഡവലപ്മ​െൻറ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡാണ്(ആർ.ബി.ഡി.സി.കെ) പദ്ധതി നടപ്പാക്കുന്നത്. ഏറ്റെടുക്കേണ്ട സ്ഥലം മാർക്ക് ചെയ്യുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ഇത് മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കും. തിങ്കളാഴ്ച രാവിലെയാണ് സർവേ നടപടികൾക്ക് തുടക്കം കുറിച്ചത്. കാരാട്ട് റസാക്ക് എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള സംഘം നടപടികൾ വിലയിരുത്തി. പി.ടി.എ. റഹീം എം.എൽ.എ, കൗൺസിലർമാരായ വായോളി മുഹമ്മദ്, കെ. ബാബു, ഇ.സി. മുഹമ്മദ്, ഒ.പി. റസാക്ക്, തങ്ങൾസ് മുഹമ്മദ്, എം.പി.സി. നാസർ, ഒ.പി. സലിം, കാരാട്ട് ഷംസു, എൻ.പി. മുഹമ്മദ്, ഹനീഫ ഹാജി എന്നിവരും സംഘത്തെ അനുഗമിച്ചു . 2016-17 വർഷത്തെ ബജറ്റിലാണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മേൽപാലം അനുവദിച്ചത്. തുടർന്ന് പദ്ധതി വരുന്ന സിറാജ് ബൈപാസ് ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. ഫോട്ടോ:Kdy-8 Koduvally paalam sarvy.jpg കൊടുവള്ളി സിറാജ് മേൽപാലം നിർമാണസ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി സർവേക്ക് തുടക്കം കുറിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.