കേരളത്തിന് കൈത്താങ്ങ് കുന്നുമ്മലിൽ സാംസ്കാരിക കൂട്ടായ്മ ഇന്ന്

കക്കട്ടിൽ: പ്രളയബാധിതർക്ക് കൈത്താങ്ങായി കുന്നുമ്മൽ പഞ്ചായത്തിൽ ബഹുജന കൂട്ടായ്മ ഇന്ന് നടക്കും. പഞ്ചായത്തിലെ വിവിധ മേഖലയിൽ ജനങ്ങളുടെ കൂട്ടായ്മയും അതോടൊപ്പം ദുരിതാശ്വാസ നിധിശേഖരണവും നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും. കലാപരിപാടികൾക്ക് പുറമെ പ്രമുഖ ചിത്രകാരന്മാർ ചിത്രങ്ങൾ വരക്കും. ഈ ചിത്രങ്ങൾ ലേലം ചെയ്ത് കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ചിത്രകാരൻമാരായ രാജഗോപാലൻ കാരപ്പറ്റ, രാംദാസ് കക്കട്ടിൽ, മനോജ് മൊണാലിസ, മദനൻ എന്നിവർക്ക് പുറമേ നിരവധി കലാകാരൻമാർ പെങ്കടുക്കും. നാടൻപാട്ട്, സംഗീതനിശ, വടക്കൻപാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും രാജീവ് മേമുണ്ടയുടെ മാജിക്ക് ഷോയും നടക്കും. രാവിലെ 10ന് മുറിച്ചാണ്ടി സലീമിൽനിന്നും ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ ഗഡു പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ സ്വീകരിക്കും. പഞ്ചായത്തിലെ മുഴുവൻ ആളുകളും പരിപാടിയിൽ പങ്കെടുത്ത് മുറിവേറ്റ കേരളത്തിന് താങ്ങാവാൻ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡൻറ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.