നവകേരള ലോട്ടറി പ്രകാശനം

കൽപറ്റ: ദുരിതാശ്വാസ ധനസമാഹരണാർഥം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന നവകേരള ലോട്ടറിയുടെ ജില്ലതല പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിർവഹിച്ചു. ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നവകേരളത്തി​െൻറ പുനര്‍നിർമാണത്തിനും ദുരിതാശ്വാസത്തിനും കരുത്തേകാന്‍ നവകേരള ലോട്ടറിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ലോട്ടറി വെൽഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, ജില്ല ലോട്ടറി ഓഫിസര്‍ എസ്. അനില്‍കുമാര്‍, ടി. സുരേഷ്‌കുമാര്‍, ഷിബുപോള്‍, എം.എ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങില്‍ നവകേരള ലോട്ടറിയുടെ ആദ്യ വില്‍പനയും മന്ത്രി നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.