'എലിപ്പനി: ചികിത്സ പരിശോധനഫലത്തെ ആശ്രയിച്ചാവരുത്'

കോഴിക്കോട്: എലിപ്പനി സംശയിക്കുന്ന രോഗികളെ ചികിത്സിക്കാൻ പരിശോധന ഫലം കാത്തിരിക്കരുതെന്ന് മണിപ്പാൽ വൈറസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുൺ കുമാർ. മന്ത്രി കെ.കെ. ശൈലജ വിളിച്ചുകൂട്ടിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ പനിയും പേശിവേദനയും വന്നാൽതന്നെ എലിപ്പനിയെന്ന് സംശയിക്കണം. എന്നാൽ, ഇവരിൽ എലിപ്പനി പരിശോധന നടത്തുമ്പോൾ ഫലം നെഗറ്റിവ് ആയിരിക്കും. കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് പ്രശ്നങ്ങളുണ്ടാവുകയുമില്ല. എന്നാൽ, ശ്വാസകോശത്തെയാണ് ബാധിക്കുക. ലാബ് പരിശോധനകളിൽ ആൻറിബോഡിയുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. ഇത് ശരീരത്തിൽ വികസിക്കാൻ അഞ്ചുമുതൽ ഏഴു വരെ ദിവസം എടുക്കും. എന്നാൽ, ഈ സമയം വരെ കാത്തിരിക്കാതെ, നേരത്തേ ചികിത്സ കൊടുത്താൽ മരണസംഖ്യ കുറയും. രോഗനിർണയത്തിനുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ(പി.സി.ആർ) പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൈക്രോബയോളജി ലാബിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.