നല്ല ഭൂമി കാർഷിക കൂട്ടായ്മ കൃഷി ആരംഭിച്ചു

മേപ്പയൂർ: മേപ്പയൂർ വയോമംഗളം ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ കൊഴുക്കല്ലൂരിൽ നല്ല ഭൂമി കാർഷിക കൂട്ടായ്മയുടെ ജൈവകൃഷി ആരംഭിച്ചു. മണാട്ടിടത്തിൽ കുഞ്ഞമ്മതി​െൻറ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഗോവിന്ദ മാരാർ, കെ.വി. ദിവാകരൻ, വി.കെ. ബാലകൃഷ്ണൻ, ടി.സി. നാരായണൻ, മണാട്ടിടത്തിൽ കുഞ്ഞമ്മത്, പി.കെ. ശാന്ത, പി.എം. ശാന്ത, എ.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.