കിറ്റ് വിതരണം നടത്തി

നടുവണ്ണൂർ: വെൽഫെയർ പാർട്ടി നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി, ദലിത് ബഹുജനവേദി നടുവണ്ണൂർ മേഖല കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ ഓണം, ദുരിതാശ്വാസ കിറ്റുകൾ വിതരണം നടത്തി. ഇരുനൂറ്റി അമ്പതോളം കിറ്റുകളാണ് നടുവണ്ണൂർ പഞ്ചായത്തിൽ വിതരണം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി സ്റ്റേറ്റ് കമ്മിറ്റി മെംബർ പി.സി. ഭാസ്കരൻ നിർവഹിച്ചു. അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകളാണ് തിരിച്ചടിയായതെന്നും പരിസ്ഥിതി മുഖ്യ പരിഗണനയിൽ വരുന്ന പുതിയ വികസന കാഴ്ചപ്പാട് രൂപവത്കരിക്കണമെന്നും ഡാം മാനേജ്മ​െൻറിലെ പിഴവ് ദുരിതത്തിന് ആക്കം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു. ദലിത് ബഹുജനവേദി പ്രസിഡൻറ് എം.വി. രവി നടുവണ്ണൂർ, സബിൻ ലാൽ എലങ്കമൽ, എ.എം. ആണ്ടി നടുവണ്ണൂർ, കല്യാണി വേലായുധൻ, നബീൽ മാസ്റ്റർ, ടി.വി. മുഹമ്മദ്, ജാവേദ് തുടങ്ങിയവർ പങ്കെടുത്തു. എം.പി ഫണ്ട് അനുവദിച്ചു മേപ്പയൂർ: ചാവട്ട് പുളിയുള്ള കണ്ടി മീത്തൽ കനാൽ പാലത്തിന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിനുവേണ്ടി ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. കെ. അബ്ദുറഹിമാൻ മാസ്റ്റർ, സി. ഫൈസൽ, ജെ.എസ്. ഹേമന്ത്, ആഷിദ് ചാവട്ട്, കെ.കെ. ഷാജി, ടി.കെ. ഷമേജ്, കെ.കെ. റഫീഖ്, കെ.എം. കരുണാകരൻ, അമ്മത് കിഴക്കയിൽ എന്നിവർ സംസാരിച്ചു. ചെയർമാനായി എം.കെ. അബ്ദുറഹിമാൻ മാസ്റ്ററെയും കൺവീനറായി ജെ.എസ്. ഹേമന്തിനെയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.