പ്രളയബാധിതരെ സഹായിക്കാൻ പാട്ടുസംഘം

മേപ്പയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ തെരുവുകൾതോറും കൊട്ടും പാട്ടുമായി സഞ്ചരിച്ച് പണം സമാഹരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. പ്രശസ്ത നാടൻപാട്ട് കലാകാരൻ മജീഷ് കാരയാടി​െൻറ നേതൃത്വത്തിലുള്ള കോഴിക്കോട് നാന്തലകൂട്ടവും സാരംഗ് ലൈറ്റ് ആൻഡ് സൗണ്ട് അഞ്ചാംപീടികയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആറ് ദിവസങ്ങളിലായി പേരാമ്പ്ര നിയോജക മണ്ഡലത്തി​െൻറ വിവിധ ഭാഗങ്ങളിൽ നാടൻ പാട്ടുകൾ അവതരിപ്പിച്ചാണ് തുക കണ്ടെത്തിയത്. 26ന് അഞ്ചാംപീടികയിൽനിന്ന് ആരംഭിച്ച പര്യടനത്തിൽ 12 കലാകാരന്മാരാണുള്ളത്. ഇങ്ങനെ സമാഹരിച്ച 1,10,350 രൂപയുടെ ചെക്ക് അഞ്ചാംപീടികയിൽ നടന്ന ചടങ്ങിൽ കലാകാരന്മാർ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. അരിക്കുളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. ബാബു അധ്യക്ഷത വഹിച്ചു. സിനിമ-നാടക നടൻ മുഹമ്മദ് പേരാമ്പ്ര, ഗിരീഷ് കൽപത്തൂർ, രാജൻ കൽപത്തൂർ, പി. രഘു എന്നിവർ സംസാരിച്ചു. യുവതിക്ക് 27 ലക്ഷം രൂപ ജീവനാംശം നൽകാൻ കോടതി വിധി പയ്യോളി: മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയ കേസിൽ യുവതിക്ക് 27 ലക്ഷം രൂപ നൽകാൻ കോടതി ഉത്തവ്. പയ്യോളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. ഇന്ദുവാണ് വിധി പുറപ്പെടുവിച്ചത്. തിക്കോടി മണ്ണാർ ചാലിൽ ഹംസയുടെ മകൾ ജസ്ലീൻ, തന്നെ മുത്തലാഖ് ചൊല്ലിയ മുൻ ഭർത്താവ് അത്തോളി കിഴക്കേൽ ദീദാർ മൻസിൽ സർത്താജ് ഹസ്സന് എതിരായി പി. കുഞ്ഞബ്ദുല്ല പെരൂളി മുഖേന ജീവനാംശം കിട്ടാൻ നൽകിയ ഹരജിയിലാണ് വിധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.