കൊയിലാണ്ടി നഗരത്തിൽ റോഡ് മുറിച്ചുകടക്കാൻ പാടില്ലേയെന്ന് ജനം

കൊയിലാണ്ടി: നഗരത്തിൽ റോഡു മുറിച്ചുകടക്കാൻ സീബ്ര ലൈനുകൾ ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. സീബ്ര ലൈൻ ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്. നിറം മങ്ങിയ സീബ്ര ലൈനുകൾ പുനഃസ്ഥാപിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കമൊന്നുമില്ല. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് മുൻവശം, ബസ്സ്റ്റാൻഡുകൾക്ക് മുൻവശം, സിവിൽസ്റ്റേഷൻ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ഈസ്റ്റ് റോഡ് ജങ്ഷൻ, മാർക്കറ്റ് റോഡ് ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും സീബ്ര ലൈനുകൾ ആവശ്യമുള്ളത്. ഇതിനുപുറമെ റോഡ് പലഭാഗങ്ങളിലും തകർന്നുകിടക്കുന്നതിനാൽ വാഹന യാത്രികരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നേരത്തേ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസാണ് പല ഭാഗത്തും കുഴികൾ അടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.