പേരാമ്പ്ര: പ്ലാേൻറഷന്‍ കോർപറേഷെൻറ റബര്‍ തോട്ടത്തില്‍ കാട്ടുപോത്തിെൻറ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിെൻറ പേരില്‍ കര്‍ഷകനെ കഴിഞ്ഞ ദിവസം ജയിലിലടച്ച വനപാലകര്‍ക്കുനേരെ ശക്തമായ പ്രതിഷേധ സമരവുമായി സംയുക്ത കര്‍ഷക സമരസമിതി. ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ നിന്ന് കര്‍ഷകര്‍ തിങ്കളാഴ്ച രാവിലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്ന് ജയിലിലടക്കപ്പെട്ട തയ്യില്‍ ജയ്മോെൻറ മാതാപിതാക്കളായ ജോയിയും വത്സയും ഭാര്യ വിപിനയും മക്കളായ എഡ്വിന്‍, ആന്‍മേരി, ഡാര്‍വിന്‍ എന്നിവരും അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു. വനം വകുപ്പ് അധികൃതര്‍ പാവങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് അഖിലേന്ത്യാ കര്‍ഷക മഹാസഖ്യം സംസ്ഥാന ട്രഷറര്‍ അഡ്വ. ബിനോയ് തോമസ് പറഞ്ഞു. ഏത് നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ജയ്‌മോനെ അറസ്റ്റ് ചെയ്തതെന്നും സുപ്രീകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും മറ്റാരെയോ രക്ഷിക്കാന്‍ വേണ്ടിയാണ് ജയ്‌മോനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമതി ചെയര്‍മാന്‍ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. ജോസ് തടത്തില്‍, അഡ്വ. വി.ടി. പ്രദീപ്കുമാര്‍, ബേബി പെരുമാലി, ഒ.ഡി. തോമസ്, കെ.എ. ജോസ്‌കുട്ടി, ഷൈല ജയിംസ്, ടി.ഡി. ഷൈല, ഷീന റോബിന്‍, പത്മനാഭന്‍ പി. കടിയങ്ങാട്, തോമസ് പോള്‍ക്കാട്ട്, ജോയി കണ്ണഞ്ചിറ, ബേബി കാപ്പുകാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.