എ.ഐ.എസ്​.എഫ് ജില്ല പ്രസിഡൻറിനെ എസ്.എഫ്.ഐക്കാർ മർദിച്ചതായി പരാതി

മീനങ്ങാടി: എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ് അഭിജിത്തിനെ എസ്.എഫ്.ഐക്കാർ മർദിച്ചതായി പരാതി. കണ്ണിന് പരിക്കേറ്റ അഭിജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂനിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീനങ്ങാടി ഐ.എച്ച്.ആർ.ഡി കോളജിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ഐ.എച്ച്.ആർ.ഡി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും ഒപ്പമെത്തിയിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഈ സീറ്റ് എസ്.എഫ്.ഐ നേടിയത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെ തങ്ങളുടെ കൊടിമരവും പതാകകളും നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചേപ്പാഴാണ് അഭിജിത്തിനെ എസ്.എഫ്.ഐക്കാർ മർദിച്ചതെന്ന് എ.െഎ.എസ്.എഫ് ആേരാപിച്ചു. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിജിത്തി​െൻറ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് എസ്.എഫ്.െഎ പ്രതികരിച്ചു. മീനങ്ങാടി കോളജിൽ മികച്ച വിജയം നേടിയശേഷം ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന എസ്.എഫ്.െഎ പ്രവർത്തകർക്കു നേരെ എ.െഎ.എസ്.എഫ്- കെ.എസ്.യു പ്രവർത്തകർ സംയുക്തമായി രംഗെത്തത്തുകയും വിദ്യാർഥികളെ മർദിക്കുകയുമായിരുന്നുവെന്ന് എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് മുഹമ്മദ് ഷാഫി പറഞ്ഞു. MONWDL19 കണ്ണിന് പരിക്കേറ്റ എ.െഎ.എസ്.എഫ് ജില്ല പ്രസിഡൻറ് അഭിജിത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.