വീണുകിട്ടിയ ആഭരണം തിരിച്ചുനൽകി വീട്ടമ്മ മാതൃകയായി

കുന്ദമംഗലം: ഒരു മാസം മുമ്പ് വഴിയിൽനിന്ന് വീണുകിട്ടിയ സ്വർണാഭരണം നിരന്തരമായ അന്വേഷണത്തിലൂടെ ഉടമയെ കണ്ടെത്തി തിരിച്ചുനൽകി വീട്ടമ്മ മാതൃകയായി. പെരുമണ്ണ എളേറിൽ അലവിയുടെ ഭാര്യ മറിയയാണ് മൂന്നു പവൻ സ്വർണാഭരണം ഉടമ പെരുമണ്ണ കരോളി കരുണാകരൻ നായർക്ക് തിരിച്ചുനൽകിയത്. പെരുമണ്ണ പെട്രോൾ പമ്പിനു സമീപത്തുനിന്നാണ് മറിയക്ക് ആഭരണം വീണുകിട്ടിയത്. സഹോദരർ കോണോട്ട് തൂമ്പറ്റ മുഹമ്മദുമായി ബന്ധപ്പെട്ട് അദ്ദേഹത്തി​െൻറ ഫോൺ നമ്പർ സഹിതം പെരുമണ്ണ അങ്ങാടിയിലെ കടകളിൽ പരസ്യം ചെയ്താണ് ഒരു മാസം കഴിഞ്ഞ് ഉടമയെ കണ്ടെത്തിയത്. മകളുടെ ആഭരണം പണയം വെക്കുന്നതിന് ബാങ്കിലേക്ക് കൊണ്ടുപോകുമ്പോഴാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം മറിയ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെംബർ റുഹൈമത്തി​െൻറ സാന്നിധ്യത്തിൽ മാല ഉടമ കരുണാകരൻ നായർക്ക് കൈമാറി. സദയം ജീവാമൃതം പദ്ധതി തുടങ്ങി കുന്ദമംഗലം: നിർധനർക്കും കിടപ്പുരോഗികൾക്കും സൗജന്യമായി മരുന്ന് നൽകുന്ന സദയം ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ജീവാമൃതം പദ്ധതി തുടങ്ങി. കുന്ദമംഗലം ബസ്സ്റ്റാൻഡിൽ മരുന്നുപെട്ടി തുറന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു. എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എം.വി. ബൈജു, പി. ശിവപ്രസാദ്, യോഗാചാര്യൻ പി.വി. ഷേഗിഷ്, കുന്ദമംഗലം പ്രസ് ക്ലബ് സെക്രട്ടറി ബഷീർ പുതുക്കുടി, പ്രമീള നായർ, സീനാഭായ്, സി.സി. ജോൺ, സർവദ മനൻ കുന്ദമംഗലം, ഉദയകുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയിലേക്കായി കോയശ്ശേരി ഫൗണ്ടേഷൻ കോഓഡിനേറ്റർ ഉസ്മാൻ ഒരു ബണ്ടിൽ മരുന്ന് നൽകി. പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ മരുന്നുപെട്ടി വെക്കും. ഉപയോഗിക്കാത്ത കാലാവധി കഴിയാത്ത മരുന്നുകൾ ഈ പെട്ടിയിലിടാം. ഇത് ശേഖരിച്ച് വിദഗ്ധ പരിശോധനക്കുശേഷമാണ് ആവശ്യക്കാർക്ക് നൽകുക. അർഹരായവർക്ക് മരുന്ന് വീട്ടിലും എത്തിച്ചുനൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.