എലിപ്പനി: ഗുളിക വിതരണവും ബോധവത്കരണ ക്ലാസും കൊടിയത്തൂര്‍: കൊടിയത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ബോധവത്കരണ ക്ലാസും എലിപ്പനി പ്രതിരോധ ഗുളിക വിതരണവും നടത്തി. തേനേങ്ങപറമ്പ്, തെയ്യത്തുംകടവ് എന്നിവിടങ്ങളില്‍ ബോധവത്കരണ ക്ലാസും ചുള്ളിക്കാപറമ്പ് കണ്ടങ്ങല്‍ കേന്ദ്രീകരിച്ച് ഗുളികവിതരണവും നടത്തി. ചെറുവാടി, താഴത്ത്മുറി, തോട്ടുമുക്കം എന്നിവിടങ്ങളില്‍കൂടി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ചെറുവാടി ഹെൽത്ത് സെൻറർ, കൊടിയത്തൂര്‍ പ്രൈമറി ഹെൽത്ത് സെൻറർ എന്നിവിടങ്ങളില്‍ എലിപ്പനി പ്രതിരോധഗുളികയുടെ വിതരണത്തിന് സ്ഥിരം സംവിധാനവും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കംമൂലം വീട് മാറിത്താമസിച്ചിരുന്നു. വീട് വൃത്തിയാക്കാനും കിണര്‍ ശുചീകരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും നിരവധി സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു. ഇവർക്കും വെള്ളപൊക്ക ബാധിതർക്കും സുരക്ഷയുടെ ഭാഗമായി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. തെയ്യത്തുംകടവില്‍ നടന്ന ബോധവത്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാധാകൃഷ്ണന്‍, റോയ് തോമസ് എന്നിവര്‍ ക്ലാസെടുത്തു. Photo: elipani gullika.jpg തെയ്യത്തുംകടവില്‍ നടന്ന എലിപ്പനി ബോധവത്കരണ ക്ലാസ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.