മരാമത്ത് വകുപ്പ് റോഡുകളിലെ പരസ്യങ്ങളും നിർമിതികളും നീക്കംചെയ്യണം

കൊടുവള്ളി: പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗത്തിന് കീഴിൽ കൊടുവള്ളി, നരിക്കുനി, തിരുവമ്പാടി, താമരശ്ശേരി, സെക്ഷൻ ഓഫിസ് പരിധിയിൽ വരുന്ന മരാമത്ത് വകുപ്പ് റോഡുകളിലേയും, പുറമ്പോക്കുകൾ, മറ്റു സ്ഥലങ്ങളിലെയും കൈയേറ്റങ്ങൾ അനധികൃത പരസ്യ ബോർഡുകൾ, കമാനങ്ങൾ, സ്ഥിരമോ താൽക്കാലികമോ ആയ മറ്റു നിർമിതികൾ എന്നിവ 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ. അല്ലെങ്കിൽ മരാമത്ത് വകുപ്പ് നേരിട്ട് പൊളിക്കുകയും ഇതിനുള്ള ചെലവ് ഉടമസ്ഥരിൽനിന്ന് ഈടാക്കുകയും ചെയ്യും. മരാമത്ത് വകുപ്പിൽ നിന്നു ലഭിച്ച അനുമതി പ്രകാരമുള്ള നിർമിതികളുടെ അനുമതി സംബന്ധിച്ച രേഖകളുടെ പകർപ്പ് അതത് അസിസ്റ്റൻറ് എൻജിനീയർമാർക്ക് കൈമാറി രസീത് വാങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.