കേരളത്തിെൻറ പുനർനിർമാണം: സർക്കാറിേൻറത് ഏകപക്ഷീയ തീരുമാനം -എൻ. സുബ്രഹ്മണ്യൻ കോഴിക്കോട്: കേരളത്തിെൻറ പുനർ നിർമാണത്തിന് കൂട്ടായ പരിശ്രമം നടത്തുന്നതിനുപകരം ഏകപക്ഷീയമായ തീരുമാനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നെതന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ കുറ്റപ്പെടുത്തി. പുനർനിർമാണ നടപടികളെ ഏകോപിപ്പിക്കാൻ പ്രതിപക്ഷത്തേയും വിദഗ്ധരെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തി സ്റ്റിയറിങ് കമ്മിറ്റി വേണമെന്ന നിർദേശം മുഖ്യമന്ത്രി പരിഗണിച്ചില്ല. യാതൊരു ടെൻഡറുമില്ലാതെ കെ.പി.എം.ജിയെ കൺസൾട്ടൻറ് ആക്കിയത് തെറ്റായ നടപടിയാെണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.