മത്സ്യത്തൊഴിലാളികളെ ആദരിച്ചു

കോഴിക്കോട്: ബി.ജെ.പി ജില്ല കമ്മിറ്റി . കടലി​െൻറ മക്കൾക്ക് ആദരം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. കെടുതികൾ സംഭവിക്കുമ്പോൾ കേന്ദ്രം അനുവദിച്ചുവരുന്ന പണം കൈയിൽവെച്ച് മാസാന്തപലിശ മാത്രം ദുരിതബാധിതർക്ക് നൽകുന്ന കൊള്ളക്കാരാണ് ഇടതു വലതു മുന്നണികളെന്ന് അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ നൂറ്റിയമ്പതോളം . ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കെ. സജീവൻ, ചേറ്റൂർ ബാലകൃഷ്ണൻ, കെ. രജിനേഷ് ബാബു, അലി അക്ബർ, കെ. ഗംഗാധരൻ, സി.കെ. ബാലകൃഷ്ണൻ, പി. ജിജേന്ദ്രൻ, നമ്പിടി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.