ദുരിതാശ്വാസ സാധനങ്ങൾ പൂഴ്ത്തിയെന്ന്​; പ്രതിഷേധവുമായി ഡി.​വൈ.എഫ്​.​െഎ

മുക്കം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച അരിയും അവശ്യ സാധനങ്ങളും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പൂഴ്ത്തിവെച്ചുവെന്ന് ആരോപിച്ച് മുക്കത്ത് ഡി.വൈ.എഫ്.െഎ പ്രതിഷേധം. ഗോഡൗണിൽ സൂക്ഷിച്ച അവശ്യവസ്തുക്കൾ പൊലീസെത്തി പിടിച്ചെടുത്തു. കോൺഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്. അര്‍ഹിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള സാധനങ്ങളാണ് പൂഴ്ത്തിവെച്ചതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ജില്ല കമ്മിറ്റി അംഗം ലിേൻറാ ജോസഫ്, ജാഫര്‍ ഷെരിഫ്, ഫിറോസ് ഖാന്‍, വിപിന്‍ കാരമൂല, റനിൽ രാജ്, വൈശാഗ്, അഖിൽ, അഖിൽ, അജയ് ഫ്രാൻസ് എന്നിവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. അതേസമയം, അരിയും ആവശ്യ സാധനങ്ങളും ഗോഡൗണിൽ പൂഴ്ത്തിവെച്ച സംഭവത്തിൽ മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുമായി ബന്ധമില്ലെന്ന് പ്രസിഡൻറ് എം. അരവിന്ദാക്ഷൻ പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും അതത് പ്രസിഡൻറുമാരെയാണ് ഇത്തരം സാധനങ്ങൾ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാൻ ഏൽപിച്ചത്. മുക്കം മണ്ഡലത്തിൽ ആരെയും ഏൽപിച്ചിട്ടില്ല. എം.ഐ. ഷാനവാസ് എം.പി യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജുനൈദ് പാണ്ടികശാലയെയാണ് കാര്യങ്ങൾ നടത്താൻ ഉത്തരവാദിത്തം ഏൽപിച്ചത്. മുക്കം മണ്ഡലം കമ്മിറ്റിയെ വിശ്വാസത്തിലെടുക്കാത്ത സംഭവത്തിൽ നേരത്തേ ശക്തമായ പ്രതിഷേധവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.