'ഗോഡൗൺ ഉപരോധം ഡി.വൈഎഫ്.ഐ നടത്തിയ സമരാഭാസം'

മുക്കം: ഗോഡൗൺ ഉപരോധം ഡി.വൈ.എഫ്.ഐ നടത്തിയ സമരാഭാസമാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജുനൈദ് പാണ്ടികശാല പ്രസ്താവനയിലൂടെ അറിയിച്ചു. യൂത്ത് കോൺഗ്രസ് കമ്മിറ്റി പാവങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി എം.ഐ. ഷാനവാസ് എം.പി 800 കിലോ അരി രണ്ടാഴ്ച മുമ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച 1000 കിലോ അരികൂടി ലഭിക്കാനുള്ളത് കൊണ്ടാണ് കിട്ടിയത് വിതരണം ചെയ്യാതിരുന്നത്. പ്രളയബാധിത പ്രദേശങ്ങളിലടക്കം കോഴിക്കോട്, മലപ്പുറം, വയനാട്, ജില്ലകളിൽ ടൺ കണക്കിന് സാധങ്ങളാണ് എം.ഐ ഷാനവാസ് എം.പി വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.