ഗ്രാമവികസന പദ്ധതികളുമായി എന്‍.എസ്.എസ് വിദ്യാർഥികള്‍

താമരശ്ശേരി: ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ കോരങ്ങാട് ഗ്രാമത്തില്‍ വിവിധ വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോരങ്ങാട് മൂന്നാംതോട് റോഡ് നിർമാണ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. പ്രദേശത്തെ സാമൂഹിക-സാമ്പത്തിക-ആരോഗ്യ സര്‍വേ നടത്തി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. സുല്‍ഫീക്കര്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെംബര്‍ എ.പി. മുസ്തഫ, പ്രോഗ്രാം ഓഫിസര്‍ കെ. മധുസൂദനന്‍ സംബന്ധിച്ചു. താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളജ് യൂനിയന്‍ എസ്.എഫ്.ഐക്ക് താമരശ്ശേരി: താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളജ് യൂനിയന്‍ എസ്.എഫ്.ഐ നിലനിര്‍ത്തി. തെരഞ്ഞെടുപ്പു നടന്ന എട്ട് ജനറല്‍ സീറ്റില്‍ എട്ടിലും വിജയിച്ചാണ് കോളജ് യൂനിയന്‍ എസ.്എഫ്.ഐ നിലനിര്‍ത്തിയത്. എം.എസ്. ശ്രീലക്ഷ്മി (ചെയര്‍പേഴ്‌സൻ), പി.കെ. അവിന (വൈസ് ചെയര്‍പേഴ്‌സൻ), നിപുണ്‍ ഗണേഷ്( ജനറല്‍ സെക്രട്ടറി), എന്‍.കെ. സ്‌നേഹ (ജോയൻറ് സെക്രട്ടറി), കെ.പി. വിവേക് (യു.യു.സി), കെ.പി. ആതിര (ഫൈന്‍ആര്‍ട്‌സ്), എസ്. അതുല്‍ (സ്റ്റുഡന്‍സ് എഡിറ്റര്‍), മാനസ് മനോജ് (ജനറല്‍ ക്യാപ്റ്റന്‍) എന്നിവരെ തെരഞ്ഞെടുത്തു. ക്യാപ്ഷന്‍ tsy nss gvhss - tsy.JPG താമരശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍.എസ.്എസ് ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.