മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഇൗമാസം എട്ടിന് നടത്തുന്ന ശുചിത്വദിനാചരണം വിജയിപ്പിക്കുന്നതിന് കാരശ്ശേരി കമ്യൂണിറ്റി ഹാളിൽ . സന്നദ്ധ സംഘടന പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് വർക്കർമാർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ശുചിത്വ കമ്മിറ്റി ചെയർമാൻ പി.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ സുധ, നടുക്കണ്ടി അബൂബക്കർ, സി. അബ്ദുറഹ്മാൻ മാസ്റ്റർ, റഹ്മത്തുല്ല പറശ്ശേരി, ആശാവർക്കർ ടി. സുനിത, പി. മുജീബ്റഹ്മാൻ, വി.പി. അബ്ദുറഹ്മാൻ, സി. ശാന്ത, ആരിഫ ഇല്ലക്കണ്ടി എന്നിവർ സംസാരിച്ചു. പകർച്ചവ്യാധി ബോധവത്കരണ കാമ്പയിൻ മുക്കം: പ്രളയാനന്തരം കേരളക്കരയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ എടുക്കുക എന്ന ആരോഗ്യവകുപ്പിെൻറ ബോധവത്കരണത്തിെൻറ ഭാഗമായി കളൻതോട് കെ.എം.സി.ടി കോളജ് ഓഫ് എൻജിനീയറിങ് എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കാമ്പയിൻ ആരംഭിച്ചു. കാമ്പയിനോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ്, പി.എച്ച്.സിയിൽനിന്നുള്ള ലഘുലേഖ വിതരണം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പരിപാടി കെ.എം.സി.ടി കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ പ്രഫ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.സി. ഷമീം, ടീന ജോർജ്, കെ. ജിഷ്ണു, ഷാഹീൻഷാ, റംസി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.