നരിക്കുനി: ഏറെ പ്രതീക്ഷയോടെ നടപ്പാക്കിയ നരിക്കുനി പഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തനം നിലച്ചിട്ട് ആറു മാസം. 2010ൽ നരിക്കുനി പഞ്ചായത്ത് തിരുവനന്തപുരം കേന്ദ്രമായ ബയോടെക്കിെൻറ സഹകരണത്തോടെ 10 ലക്ഷം മുടക്കി നരിക്കുനി അങ്ങാടിക്കടുത്ത നരിക്കുനി വില്ലേജ് ഓഫിസിെൻറ പിറകിൽ സ്ഥാപിച്ച യന്ത്രസംവിധാനങ്ങളാണ് കാടുപിടിച്ചും തുരുമ്പെടുത്തും നശിക്കുന്നത്. നേരേത്ത നരിക്കുനി അങ്ങാടിയിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കുകയും ഇതിൽനിന്നുള്ള ഉൗർജമുപയോഗിച്ച് ഇരുപത്തി അഞ്ചോളം വൈദ്യുതി വിളക്കുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിൽനിന്നുള്ള അവശിഷ്ടങ്ങൾ നല്ല വളമായും ഉപയോഗിച്ചിരുന്നു. എന്നാൽ, കാലാകാലങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ അവഗണിക്കപ്പെട്ടതുമൂലം ഈ പ്ലാൻറ് പ്രവർത്തനരഹിതമാവുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തി പ്ലാൻറ് സജ്ജമാക്കാൻ പഞ്ചായത്ത് അധികൃതർ തയാറാണെങ്കിലും സാങ്കേതികതടസ്സമാണ് പ്ലാൻറ് നശിക്കുന്നതിന് കാരണമായിരിക്കുന്നത്. പ്ലാൻറ് സജ്ജമാക്കാൻ ഏജൻസികൾ ആവശ്യപ്പെടുന്ന തുക പഞ്ചായത്ത് നിയമങ്ങളനുസരിച്ച് നൽകാൻ കഴിയാത്തതിനാൽ എൻജിനീയറിങ് വിഭാഗം അനുമതി നൽകാത്തതാണ് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. photo biotech plant narikkuni.jpg കാടുപിടിച്ചും തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്ന നരിക്കുനി പഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻറ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.