കെ.എൻ.എം മദ്​റസ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

കൊടിയത്തൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡി​െൻറ ആഭിമുഖ്യത്തിൽ മുക്കം, കൊടിയത്തൂർ മണ്ഡലങ്ങളിലെ മദ്റസ അധ്യാപകർക്ക് ഏകദിന അധ്യാപക പരിശീലനം സംഘടിപ്പിച്ചു. സൗത്ത് കൊടിയത്തൂരിൽ സംഘടിപ്പിച്ച പരിപാടി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. മുക്കം മദ്റസ കോംപ്ലക്സ് പ്രസിഡൻറ് പി.എ. അബ്ദുന്നാസിർ മൗലവി അധ്യക്ഷത വഹിച്ചു. റഫീഖ് കൊടിയത്തൂർ, ടി.പി. അബൂബക്കർ ഫാറൂഖി, സുബൈർ മദനി എന്നിവർ നേതൃത്വം നൽകി. സി.പി. സൈഫുദ്ദീൻ, എം. അബ്ദുറഹിമാൻ മദനി, വി.പി. മുഹമ്മദ് ചെറുവാടി, മുഹമ്മദ് മാസ്റ്റർ കറുത്തപറമ്പ് എന്നിവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.