കല്ലേറുകാർക്കുനേരെ വെടിവെപ്പ്​; യുവാവ്​ കൊല്ലപ്പെട്ടു

ശ്രീനഗർ: പുൽവാമ ജില്ലയിൽ പ്രതിഷേധക്കാർ സേനക്കുനേരെ കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരെത്ത തുടർന്ന് ഗുസൂ ഗ്രാമത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് സേനാംഗങ്ങൾക്കുനേരെ കല്ലേറുണ്ടായത്. ഫയാസ് അഹ്മദ് വാനിയാണ് മരിച്ചതെന്ന് വക്താവ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.