മാവൂർ: ഗവ. മാപ്പിള യു.പി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ ഇരുനില കെട്ടിടം നിർമിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുന്നത്. 10 ക്ലാസ്മുറികളും ടോയ്ലറ്റ് കോംപ്ലക്സും ഉൾപ്പെടുന്നതാണ് ഇരുനില കെട്ടിടം. കെട്ടിടത്തിെൻറ ശിലാസ്ഥാപനം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. ഈ പദ്ധതിപ്രകാരം ആദ്യമായി തുക ലഭിക്കുന്ന കുന്ദമംഗലം മണ്ഡലത്തിലെ ആദ്യത്തെ യു.പി സ്കൂളാണ് മാവൂർ ഗവ. മാപ്പിള യു.പി സ്കൂൾ. ഒരാഴ്ചക്കകം നിർമാണ പ്രവൃത്തി തുടങ്ങും. അടുത്ത അധ്യയനവർഷത്തിന് മുമ്പായി കെട്ടിടം പൂർത്തീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡറ് റീന മുണ്ടേങ്ങാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂളിന് മാവൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച െപ്രാജക്ടറിെൻറയും ഇൻറർആക്ടിവ് ബോർഡിെൻറയും സ്വിച്ച് ഓൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് നിർവഹിച്ചു. പൂർവ വിദ്യാർഥികളും അഭ്യുദയകാംക്ഷികളും പൊതുപ്രവർത്തകരും ചേർന്ന് നിർമിക്കുന്ന ഹൈടെക് ക്ലാസ് മുറിക്കുവേണ്ടിയുള്ള ഫണ്ട് സരിഗ അസീസ്, കെ.വി. ഷംസുദ്ദീൻ ഹാജി, കടോടി ഹമീദ് ഹാജി, വി.കെ. അബ്ദുൽ റസാഖ്, െഗസ്റ്റ് ടീച്ചർ കൺവീനർ നൗഷാദലി മാസ്റ്റർ, മനോജ് കുമാർ പൂളക്കൽ എന്നിവരിൽനിന്ന് എം.എൽ.എ ഏറ്റുവാങ്ങി. മാവൂർ ദീദ തിയറ്റർ മുതൽ കൽച്ചിറ താഴം വരെ സ്കൂളിന് മുന്നിലൂടെ കടന്നുപോകാൻ പറ്റുന്ന നടവഴിയും ഡ്രെയ്നേജും നിർമിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാടിന് സ്കൂൾ ലീഡർ ഹുദ നഫീസ കൈമാറി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിത ഭായി, വാർഡ് മെംബർ സുബൈദ കണ്ണാറ എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ നാസർ വളപ്പിൽ സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ എം. അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു. Photo mvr school building പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി അനുവദിച്ചുകിട്ടിയ ഒരു കോടി രൂപ െചലവിൽ മാവൂർ ഗവ. മാപ്പിള യു.പി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിെൻറ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.