പ്രളയത്തിൽ നാശം സംഭവിച്ച ഫിഷ് ഫാമിന് സഹായം നൽകണം ^വി.കെ.സി

പ്രളയത്തിൽ നാശം സംഭവിച്ച ഫിഷ് ഫാമിന് സഹായം നൽകണം -വി.കെ.സി പ്രളയത്തിൽ നാശം സംഭവിച്ച ഫിഷ് ഫാമിന് സഹായം നൽകണം -വി.കെ.സി രാമനാട്ടുകര: പ്രളയത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച പരുത്തിപ്പാറ എരുവത്ത്താഴം ഓരുജല മത്സ്യകൃഷി നടത്തിപ്പുകാർക്ക് സഹായം നൽകണമെന്ന് വി.കെ.സി. മമ്മദ് കോയ എം.എൽ.എ ആവശ്യപ്പെട്ടു. നാടിന് മാതൃകയായ നിലയിലാണ് ഫാം നടത്തിയത്. ചാലിയാറിൽനിന്ന് മലവെള്ളമെത്തി എല്ലാ സംവിധാനങ്ങളും തകരാറിലായതിനൊപ്പം മത്സ്യവും നഷ്ടമായതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് അടിയന്തര സഹായം നൽകണം. ബന്ധപ്പെട്ടവർ കൃത്യമായി ഫാം പരിശോധിച്ച് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ഫിഷറീസ് മന്ത്രിയെ നേരിട്ടറിയിക്കുമെന്നും ഫാം സന്ദർശിച്ചശേഷം വി.കെ.സി അറിയിച്ചു. രാമനാട്ടുകര നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, കൗൺസിലർ ടി.എ. റസാഖ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ എം.കെ. ശിവദാസൻ, സി. സൈതലവി, കെ.വി. സുനീത് തുടങ്ങിയവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു. പടം : fish farm10.jpg fish farm20.jpg പ്രളയത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായ പരുത്തിപ്പാറ ഫിഷ് ഫാം വി.കെ.സി. മമ്മദ് കോയ സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.