മദർ തെരേസ അനുസ്മരണം നാളെ

must......................... കോഴിക്കോട്: മദർ തെരേസയുടെ 21ാം ചരമവാർഷികമായ ബുധനാഴ്ച അനുസ്മരണവും പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദർ തെരേസ ഫൗണ്ടേഷനും പ്രവാസി വെൽഫെയർ ആൻഡ് െഡവലപ്െമൻറ് സൊസൈറ്റിയും ചേർന്ന് മദറി​െൻറ കോഴിക്കോട്ടെ ആസ്ഥാനമായിരുന്ന അത്താണിക്കൽ സ്നേഹഭവനിൽ വെച്ച് വൈകീട്ട് അഞ്ചിനാണ് പരിപാടി. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. കൈതപ്പൊയിൽ ലിസ കോളജ് പ്രിൻസിപ്പലും ജീവകാരുണ്യ പ്രവർത്തകനുമായ പ്രഫ. വർഗീസ് മാത്യുവാണ് മദർ തെരേസ ദേശീയ പുരസ്കാരത്തിന് അർഹനായിട്ടുള്ളത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംഘാടക സമിതി ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി, ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. സെബാസ്റ്റ്യൻ ജോസഫ്, സിസ്റ്റർ റൊസീന സകരിയ, സിസ്റ്റർ അഗസ്റ്റ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. photo vargese mathew പ്രഫ.വർഗീസ് മാത്യു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.