നഗര നിരത്തുകളിലെ കുഴികളടച്ച് സുമനസ്സുകള്‍

must...... കോഴിക്കോട്: മഴക്കെടുതിയില്‍ തകര്‍ന്ന നഗര നിരത്തുകളിലെ കുഴിയടച്ച് മാതൃകയാവുകയാണ് സുമനസ്സുകള്‍. തെക്കേപ്പുറം സ്വദേശികളായ മക്കയില്‍ ഹൗസിൽ സി. കോയയും സുഹൃത്തുക്കളായ പി.വി. സാലിഹ്, റസാക്ക് കിണാശ്ശേരി, സലീം ബാഷ, ബി.വി. മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് അവധി ദിനങ്ങളെ നിരത്തിലെ കുഴികള്‍ നിരത്താനായി വിനിയോഗിച്ചത്. ഫ്രാന്‍സിസ് റോഡ് മേൽപാലം, പരപ്പില്‍ സ്‌കൂളിന് മുന്‍വശം, റെയില്‍വേ സ്റ്റേഷന്‍ റോഡ് ഒന്നാം മേൽപാലം എന്നിവിടങ്ങളിലെ വലിയ ഗര്‍ത്തങ്ങളാണ് രണ്ടു ദിവസം കൊണ്ട് ഇവര്‍ ചേര്‍ന്ന് മൂടിയത്. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് ഇപ്രകാരം കുഴികള്‍ മുടികൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നഗരത്തില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ കണ്ടെത്തി തുടര്‍ന്നും അവധി ദിനങ്ങളില്‍ കൂട്ടായി അടക്കാനാണ് ഇവര്‍ തീരുമാനിച്ചത്. road kuzhi1 road kuzhi2 road kuzhi3.jpg നഗരത്തിലെ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ സി. കോയ, പി.വി. സാലിഹ്, റസാക്ക് കിണാശ്ശേരി, സലീം ബാഷ, ബി.വി. മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ അടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.