കേരള സാമൂഹിക സുരക്ഷാമിഷൻ

കടലുണ്ടിയിൽ വയോമിത്രം പദ്ധതിക്ക് തുടക്കം കടലുണ്ടി: കേരള സാമൂഹിക സുരക്ഷ മിഷൻ വയോമിത്രം പരിപാടിക്ക് കടലുണ്ടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതി​െൻറ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ കഴിഞ്ഞമാസം നിർവഹിച്ചിരുന്നു. 65 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തു കളിലാണ് പദ്ധതി. കടലുണ്ടി ഗ്രാമപഞ്ചായത്തിൽ 10 കേന്ദ്രങ്ങളിൽ മാസത്തിൽ രണ്ടുതവണ വിദഗ്‌ധ ആരോഗ്യ പരിശോധനയും ആവശ്യമായ മരുന്നു വിതരണവും സ്ഥിരമായുണ്ടാകും. പദ്ധതി ഉദ്‌ഘാടനം 10ാം വാർഡിൽ മണ്ണൂർ വളവ് ആരോഗ്യ ഉപകേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകമാർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് എം. നിഷ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ റംല, ദിനേശ് ബാബു അത്തോളി, സിന്ധു പ്രദീപ്, സി. രമേശൻ, ജനപ്രതിനിധികളായ സി.എം. സതീദേവി ടീച്ചർ, ടി.കെ. ഷൈലജ എൻ.കെ. ബിച്ചിക്കോയ, കെ. സബൂന ജലീൽ, കെ. ഗിജിത്ത്, പി. വിനീഷ്, വയോമിത്രം കോഓഡിനേറ്റർ രാജീവ്, മെഡിക്കൽ ഓഫിസർ ഡോ. ജയരാജൻ, ജെ.പി.എച്ച് എൻ. ഐശ്വര്യ, ധനലക്ഷ്മി, ജെ.എച്ച്.ഐ റോമൽ എഡ്വിൻ, ജോർജ് കൊളോണിയൽ, ടി. കുട്ടൻ, എന്നിവർ സംസാരിച്ചു. എൻ. ഭാസ്കരൻ നായർ സ്വാഗതവും കൺവീനർ കുപ്പാട്ട് വിജയ കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.