മുക്കം മിനി സിവിൽ സ്​റ്റേഷ​ന്​ മുന്നിലെ ചളിക്കുളം നിരത്തി

മുക്കം: മുക്കം മിനി സിവിൽ സ്റ്റേഷ​െൻറ മുന്നിലെ ചളിക്കുളത്തിൽ പാറപ്പൊടിയിട്ട് നിരത്തി ചളി ഒഴിവാക്കി. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച മൂന്ന് ലോഡ് ക്വാറിെപ്പാടി ഇറക്കി. മഴ പെയ്താൽ സിവിൽ സ്റ്റേഷ​െൻറ മുന്നിലൂടെ കടന്നുപോകണമെങ്കിൽ ചളി കടക്കണം. സിവിൽ സ്റ്റേഷന് മുന്നിലെ കുഴിയെപറ്റി നേരത്തേ 'മാധ്യമം' വാർത്ത നൽകിയിരുന്നു. മുക്കം കൃഷിഭവനും സബ്ട്രഷറിയും നേരത്തേ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്നു. ദിവസേന മിനി സിവിൽ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് ചളിക്കുളം ദുരിതമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.